ചെറുതോണി:പെട്രോൾ ഡീസൽ വില വർദ്ധനവിന്റെ മറവിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നടത്തുന്ന നികുതി കൊള്ളയ്‌ക്കെതിരെ ഇടുക്കി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധർണ്ണ സംഘടിപ്പിച്ചു. കെപിസിസി നിർവാഹകസമിതി അംഗം എ പി ഉസ്മാൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ധനവില വില ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരാതെ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ജനങ്ങളോട് കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത് എന്ന് ഉസ്മാൻ പറഞ്ഞു.
ചെറുതോണിയിൽ നടന്ന ഇന്ന് പ്രതിഷേധ ധർണയിൽ കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറി ആഗസ്തി അഴകത്ത് , ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് അനിൽ ആനക്കനാട്ട്, മറ്റു നേതാക്കന്മാരായ ശശി കണ്യലിൽ,അനീഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.