തൊടുപുഴ: പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കും നേരെ ഏറ്റവും കൂടുതൽ അതിക്രമവും പീഡനങ്ങളും നടക്കുന്ന സംസ്ഥാന മായി കേരളം മാറി എന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു വാളയാർ മുതൽ വണ്ടിപെരിയാർ വരെ നീതിക്കായി പട്ടികജാതി മോർച്ച എന്ന മുദ്രാവാക്യവുമായി പട്ടികജാതി മോർച്ച സംസ്ഥാന ഭാരവാഹികൾ തൊടുപുഴ യിൽ നടത്തിയ സത്യാഗ്രഹസമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി കമ്മീഷനെ കൊണ്ട് പട്ടികജാതിക്കാർക്ക് യാതൊരു ഗുണവും ഇല്ല. വണ്ടി പെരിയാറിലെ ബാലികയുടെ വീട്ടിൽ സന്ദർശനം നടത്താൻ പോലും തയ്യാറാകാത്ത കമ്മീഷൻ രാജി വച്ച് പോകണം.മുഖ്യമന്ത്രിയും പട്ടികജാതിവകുപ്പ് മന്ത്രി യും വണ്ടി പെരിയറിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കണം പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായവും വീടും സർക്കാർ ജോലിയും നൽകണം എന്ന് ഷാജുമോൻ വട്ടേക്കാട് അവശ്യ പ്പെട്ടു. സംസ്ഥാന സെക്രട്ടറി അശോകൻ മുട്ടം അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബിനു ജെ കൈമൾ മുഖ്യപ്രഭാഷണം നടത്തി.