olymbics
ടോക്കിയോ ഒളിമ്പിക്‌സിന്റെ ജില്ലാ തല പ്രചരണത്തിന്റെ ഭാഗമായി സെൽഫി ബോർഡിന്റെ ലോഞ്ചിംഗ് ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കുന്നു

തൊടുപുഴ:ടോക്കിയോ ഒളിമ്പിക്‌സിന്റെ ജില്ലാ തല പ്രചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെൽഫി ബോർഡിന്റെ ലോഞ്ചിംഗ് ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. . ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, തൊടുപുഴ ഡിവൈ.എസ്.പി. കെ.സദൻ, മുനിസിപ്പൽ കൗൺസിലർമാരായ കെ.ദീപക്, അഫ്‌സൽ, തഹസിൽദാർ ജോസ്‌കുട്ടി കെ.എം., ഡെപ്യൂട്ടി തഹസിൽദാർ ജയകുമാർ ഒ.എസ്., എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലയിലെ ദേശീയ അന്തർദ്ദേശീയ താരങ്ങൾ, പരിശീലകർ, കായിക സംഘടനാ ഭാരവാഹികൾ, തൃതല പഞ്ചായത്തു ഭാരവാഹികൾ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർ ടോക്കിയോ ഒളിമ്പിക്‌സ് പ്രാചാരണത്തിന്റെ ഭാഗമാകണമെന്നും സെൽഫി ബോർഡിൽ ഫോട്ടോ എടുത്തു ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, യുറ്റിയൂബ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്തുകൊണ്ട് സജിവമാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
. കേരള ഒളിമ്പിക് അസോസിയേഷൻ വൈസ്-പ്രസിഡന്റ് ഡോ: പ്രിൻസ് കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.എൻ. ബാബു, റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ശശിധരൻ, അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ്-പ്രസിഡന്റ് ബേബി വർഗ്ഗീസ്, സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ, ആം റെസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ്-പ്രസിഡന്റ് മനോജ് കോക്കാട്ട്, നെറ്റ്‌ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. രവീന്ദ്രൻ, ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് പുളിക്കൻ, ഒളിമ്പിക് വേവ് ജനറൽ കൺവീനർ വിനോദ് വിൻസെന്റ്,, കാരാട്ടേ അസോസിയേഷൻ ഭാരവാഹി ടി.കെ. സുകു തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ സ്വാഗതം ആശംസിച്ചു.