തൊടുപുഴ:ഹോമിയോ വകുപ്പിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ഇൻഇന്റർവ്യൂ നടത്തുന്നു. ജൂലായ് 23 ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ തരണിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലായിരിക്കും അഭിമുഖം. എൻ.സി.പി/സി.സി.പി (ഹോമിയോ) വിജയിച്ച ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ04862 227326.