മുട്ടം: തൊടുപുഴ മൂപ്പിൽ കടവ് പാലത്തിൽ പേരാൽ വളരുന്നത് പാലത്തിന് ബലക്ഷയവും അപകടത്തിന് കാരണമാകുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ പരാതി ലഭിച്ചു.ഇതേ തുടർന്ന് സബ് ജഡ്ജും ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പി എ സിറാജുദ്ദീൻ പൊതുമരാത്ത് ബ്രിഡ്ജ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറോട് 27 ന് മുൻപ് നിജസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പാലത്തിൽ പേരാൽ വളർന്ന് വരുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ആകാത്തതിനെ തുടർന്നാണ് തൊടുപുഴ സ്വദേശി ലീഗൽ ൽതോറിറ്റിയെ സമീപിച്ചത്.