മുട്ടം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, ഗ്ലോറി പൗലോസ്, ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ, അരുൺ ചെറിയാൻ പൂച്ചക്കുഴി, സൗമ്യ സാജ്ബിൻ, ജോസ് ജോസഫ്, റെജി ഗോപി, പഞ്ചായത്ത് സെക്രട്ടറി ലൗജി എം. നായർ, സി.ഡി.എസ് ചെയർപേഴ്സൺ ഏലിയാമ്മ ജോൺസൺ, ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ അനശ്വര, കുടുംബശ്രീ യൂണീറ്റ് പ്രസിഡന്റ് സൗദ അഷ്‌റഫ്, സെക്രട്ടറി റെജീന ഈസ എന്നിവർ സംസാരിച്ചു.