socity

തൊടുപുഴ: കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ഇടവെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിന് കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് അടിത്തറ പാകുവാൻ കഴിഞ്ഞിട്ടുണ്ട്. സഹകരണ മേഖലയും വ്യാപാരമേഖലയും കൈകോർത്ത് പിടിച്ച് നിന്നാൽ കൊവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിയും. വ്യാപാരി സമൂഹത്തിന് കുറഞ്ഞ പലിശയ്‌ക്കോ പലിശരഹിതമായോ പ്രത്യേക വായ്പകൾ നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെ ചേർത്തു നിർത്തുവാൻ കഴിയണം മന്ത്രി പറഞ്ഞു. സഹകരണസംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷനായി. . വിദ്യാർഥികൾക്കുള്ള സൗജന്യ മൊബൈൽ ഫോൺ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവഹിച്ചു,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.ജെ സ്റ്റാൻലി, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് .സി എസ് ഷാജി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി രാജു തരണിയിൽ, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. മധു നമ്പൂതിരി, അസീസ് ഇല്ലിക്കൽ, അഡ്വ. അജ്മൽ ഖാൻ അസീസ്, ഭരണസമിതി അംഗങ്ങളായ സാജു കുന്നേമുറി, പി എച്ച് അസീസ്, കെ ആർ സുരേഷ്, ഷാജി വർഗീസ്, ഷിബു ഈപ്പൻ,സി.എസ് ശശീന്ദ്രൻ, ജോമി കുന്നപ്പിള്ളി, നിമ്മി, ഷാജി, സിനി ജോസഫ്, രാജലക്ഷ്മി പ്രകാശ്, എം .ജെ.ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു.