ഉടുമ്പന്നൂർ : ഉടുമ്പന്നൂർ എസ്. എൻ. ഡി. പി ശാഖയിൽ ആരംഭിച്ച അഞ്ച് ഓൺലൈൻ പ്രോഗ്രാമുകളിൽ ഇനമായ യുവതി യുവാക്കൾക്കുള്ള പഠനക്ലാസ്സിന്റെ മൂന്നാമത് ദിവസത്തെ ക്ലാസ്സ് ഇന്ന് വൈകിട്ട് 7.30മുതൽ നടത്തും.ഗുരുദർശനം യുവജനങ്ങളിൽ എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത്ക്ലാസ്സ് നയിക്കും.
എല്ലാ മാസവും ആദ്യത്തെയും രണ്ടാമത്തെയും ശനിയാഴ്ച വൈകുന്നേരം 7.30മുതൽ മാതാപിതാക്കൾക്കുള്ള ക്ലാസ്സും, മൂന്നാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ യുവാക്കൾക്കുള്ള ക്ലാസ്സും അവസാനത്തെ ഞായറാഴ്ച കുടുംബയോഗവുമാണ് ഇപ്പോൾ നടത്തിവരുന്നത്. പി. എസ്. സി ഗൈഡൻസ് പ്രോഗ്രാം ഉടനെതന്നെ ആരംഭിക്കുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.