ഇടുക്കി: ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കാർഷിക ഭക്ഷ്യസംസ്‌കരണ/ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിവിധ സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കക, മൂല്യവർദ്ധന ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പരിശീലനം നടത്തും. അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ് പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇൻസ്പിരേഷൻ ട്രെയിനിങ് കേരളത്തിലെ കാർഷികഭക്ഷ്യ വ്യവസായങ്ങളിലെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണി സാദ്ധ്യതകൾ എന്ന വിഷയത്തെ ആധാരമാക്കി ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയ്ക്കായി 22ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് ഓൺലൈനായി പരിശീലനം നടത്തുന്നത്. കാർഷിക ഭക്ഷ്യസംസ്‌കരണം/ മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും സംരംഭകരാകാൻ താത്പര്യമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. സൗജന്യ ഓൺലൈൻ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി KIED ന്റെ വെബ്‌സൈറ്റായ www.kied.info സന്ദർശിക്കുകയോ (7403180193, 9605542061) എന്നീ നമ്പറുകളിലോ ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.