ഇടുക്കി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2020 വർഷത്തിൽ കാർഷിക മേഖലയിലെ വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്ക് നൽകുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 31 വരെ നീട്ടി. അച്ചടി മാദ്ധ്യമം, ദൃശ്യ മാദ്ധ്യമം, നവ മാദ്ധ്യമം എന്നീ രംഗങ്ങളിലെ മികച്ച ഫാം ജേർണലിസ്റ്റിന് നൽകുന്ന കർഷക ഭാരതി അവാർഡ്, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ച/ പ്രക്ഷേപണം ചെയ്ത ഏറ്റവും മികച്ച കാർഷിക പരിപാടിയ്ക്ക് നൽകുന്ന ഹരിതമുദ്ര അവാർഡ് എന്നിവയ്ക്ക് 31 വരെ നോമിനേഷനുകൾ സമർപ്പിക്കാം. അപേക്ഷയും വിശദാംശങ്ങളും www.fibkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 'പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം- 3 എന്ന വിലാസത്തിലാണ് അപേക്ഷകൾ/ നോമിനേഷനുകൾ അയയ്‌ക്കേണ്ടത്.