തൊടുപുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സുപ്രിം കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുക, വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക , തൊഴിൽ നഷ്ടപ്പെട്ട ദിവസ വേതനക്കാർക്ക് 5000 രൂപ പ്രതിമാസം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി എം.പി ധർണ്ണ നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു ഏരിയാ സെക്രട്ടറി വി.ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.