തൊടുപുഴ: ഇത്രമാത്രം ജനാരോഷം ഉയർന്നിട്ടും അനുദിനം പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലയും നികുതിയും വർദ്ധിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് .കെ. പൗലോസ് പറഞ്ഞു.
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന രീതി ആണ് മോദിയുടെയും പിണറായി യുടെയും ശൈലി.അക്ഷമരായ ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന സ്ഥിതിക്ക് ഉത്തരവാദിത്തം സർക്കാരുകൾക്ക് മാത്രം ആയിരിക്കും. ഡിസിസി തൊടുപുഴ യിൽ നടത്തിയ പ്രതിഷേധസൈക്കിൾ യാത്രാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർമാരായ സിപി മാത്യു, എസ്. അശോകൻ, എം.കെ. പുരോഷോത്തമൻ, ഡിസിസി നേതാക്കളായ എൻ.ഐ. ബെന്നി, റ്റി.ജെ പീറ്റർ, ജോസ് അഗസ്റ്റിൻ, താജുദീൻ, ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, കെ.എസ്.യു സ്റ്റേറ്റ് സെക്രട്ടറി ജോബി.സി. ജോയ്, തൂഫാൻ തോമസ്, കെ.ജി. സജിമോൻ, കെ.എ. ഷഫീക്, റഷീദ് കാപ്രാട്ടിൽ, സജി മുളക്കൻ, തുടങ്ങിയവർ പങ്കെടുത്തു.പ്രതിഷേധ സൈക്കിൾ ജാഥ ഗാന്ധി സ്‌കയറിൽ സമാപിച്ചു.