തൊടുപുഴ: പെട്രോൾ, ഡീസൽ, പാചകവാതക നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ബഹുജന സമരങ്ങൾ ശക്തമാക്കണമെന്ന് ദൽഹി ചലോ ദേശീയ കർഷക സമര ഐക്യദാർഢ്യസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർദ്ധിപ്പിച്ച നികുതിയിൽ ഇളവു നൽകാത്ത സംസ്ഥാന സർക്കാരിന്റെ നയം പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണയിൽ ടി.ജെ. പീറ്റർ, എൻ. വിനോദ്കുമാർ, ജയിംസ് കോലാനി, മാത്യു ജേക്കബ്, സെബാസ്റ്റ്യൻ എബ്രാഹം, സിബി സി. മാത്യു എന്നിവർ സംസാരിച്ചു.