തൊടുപുഴ: കർക്കിടക മാസത്തെ ആരോഗ്യ പരിരക്ഷയെക്കുറിച്ച് ജെ.സി.ഐ തൊടുപുഴയും കാഡ്‌സും മർമ്മയോഗി ആയുർവേദ ഹോസ്പിറ്റലും ജില്ലാ സ്റ്റുഡന്റ്‌സ് പൊലീസും സംയുക്തമായി ഹൈബ്രിഡ് സെമിനാർ നടത്തി.
കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ തൊടുപുഴ ജെ.സി.ഐ പ്രസിഡന്റ് സി.എ. ഫെബിൻ ലീ. ജെയിംസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഡ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ . ആന്റണി കണ്ടിരിക്കൽ മുഖ്യ അതിഥി ആയിരുന്നു. മർമ്മയോഗി ആയുർവേദ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ: മനോജ് ചന്ദ്രശേഖരൻ 'കരുത്തോടെ കർക്കിടകം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
ജെസിഐ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ്ബാബു, കാഡ്‌സ് ഡയറക്ടർ ജേക്കബ് മാത്യു, ജെ.സി.ഐ ചാ പ് റ്റർസെക്രട്ടറി അഖിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് മർമ്മയോഗി കർക്കിടക കഞ്ഞി കിറ്റിന്റെ സൗജന്യ വിതരണവും നടത്തി.