dharna
മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ (എസ് ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം ഉദ്ഘാടനം ചെയ്തു.പി എൻ സീതി, പി എംഎ റഹിം, ടി കെ അബ്ദുൽ കരിം, റഫീക്ക് തേയിലക്കാടൻ,വി.ബി.മുഹമ്മദ് സാലി സംസാരിച്ചു.