കരിമണ്ണൂർ : ഡൽഹിയിൽ ഫരീദാബാദ് രൂപതയിലെ ലിറ്റിൽഫ്‌ളവർ കത്തോലിക്ക ദേവാലയം തകർത്ത നടപടി ഉണങ്ങാത്ത മുറിവായി നിലനിൽക്കുകയാണെന്ന് മുൻ ഫരീദാബാദ് രൂപത വികാരി ജനറാളും കത്തോലിക്കാ കോൺഗ്രസ് കരിമണ്ണൂർ ഫൊറോനാ ഡയറക്ടറുമായ ഫാ.. ഡോ. സ്റ്റാൻലി പുൽപ്രയിൽ. കത്തോലിക്കാ കോൺഗ്രസ് കരിമണ്ണൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ ദേവാലയം പൊളിച്ചതിനു എതിരെ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 11 വർഷമായി വിശുദ്ധ ബലി അർപ്പിച്ചിരുന്ന ദേവാലയം ഇടിച്ച് പൊളിച്ച നടപടി അങ്ങേയറ്റം ഖേദകരമാണ്. ക്രൈസ്തവ വിശ്വാസികൾക്കായി എത്രയും പെട്ടെന്ന് ഈ ദേവാലയം പുനസ്ഥാപിച്ചു കൊടുക്കാൻ സർക്കാർ തയ്യാറാകണം. കത്തോലിക്കാ കോൺഗ്രസ് കരിമണ്ണൂർ ഫൊറോനാ പ്രസിഡന്റ് അഡ്വ.ഷാജിമോൻ ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രസ്തുത യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയംനിലം വിഷയാവതരണം നടത്തി. അസിസ്റ്റന്റ് വികാരി ഫാ. എമ്മാനുവൽ മുണ്ടക്കൽ, കോതമംഗലം രൂപത വൈസ് പ്രസിഡന്റ് . മത്തച്ചൻ കളപ്പുര, രൂപതാ സെക്രട്ടറി . ജോർജ്ജ് പാലപറമ്പിൽ, ഫൊറോനാ സെക്രട്ടറി ബിനോയി കരിനാട്ട് , കരിമണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു കുന്നപ്പിള്ളി, ജോയി ഇളം ബ്ലാശ്ശേരിയിൽ, വി. ജെ ചെറിയാൻ, സാന്റി ഏഴു പ്ലാവിൽ , ഫ്രാൻസിസ് മാണികുന്നേൽ, ജോസ് പാലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.