മുട്ടം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുട്ടം പഞ്ചായത്തിലെ ശങ്കരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന മത്സ്യ തൊഴിലാളികളുടെ സഹകരണ സംഘത്തിന് കുട്ടവഞ്ചിയും വലയും നൽകി. രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മലങ്കര അണക്കെട്ടിലേക്ക് തുറന്ന് വിടുകയും ചെയ്തു. രണ്ടാം ഘട്ടമായി ഇവിടെയുള്ള എല്ലാ മത്സ്യ കർഷകർക്കും കുട്ടവഞ്ചിയും വലയും നൽകും. ശങ്കരപ്പള്ളി കേന്ദ്രീകരിച്ച് ജീവനുള്ള മത്സ്യങ്ങളുടെ വിപണന കേന്ദ്രം രണ്ട് മാസത്തിനുള്ളിൽ തുടങ്ങും. വാർഡ് മെമ്പർ ബിജോയ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, ഫിഷറീസ് അസി. ഡയറക്ടർ ജോയിസ്, ഉദയൻ താന്നിക്കാമറ്റം എന്നിവർ സംസാരിച്ചു.