കുമളി: പതിനാലു വയസ്സുകാരിയായ രാജസ്ഥാൻ പെൺകുട്ടി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.എ. ഷുക്കൂർ ധർണ ഉദ്ഘാടനം ചെയ്തു .യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എം .അൻസാർ മുഖ്യപ്രഭാഷണം നടത്തി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സഹീര അദ്ധ്യക്ഷത വഹിച്ചു . പി.എം.അബ്ബാസ് ,കെ എസ് മുഹമ്മദ് കുട്ടി , മുഹമ്മദ് ഷാജി, കെ. സി. അൻസാരി, ഏന്തയാർ കുഞ്ഞമോൻ. എന്നിവർ സംസാരിച്ചു