samaram
വിവിധ ആവശ്യങ്ങളുന്നയിച്ച് വണ്ടിപ്പെരിയാർ ഐ.സി.ഡി.എസ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണാ സമരം ശശികലാ രാജു ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: അങ്കണവാടി ജീവനക്കാരുടെ ദിവസ വേതനം 700 രൂപയാക്കുക, ഇ.എസ്.ഐ ആനുകൂല്യം നൽകുക, കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം നൽകുക, പ്രതിമാസ റിസ്‌ക് അലവൻസ് നൽകുക, അങ്കണവാടിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അങ്കണവാടികൾക്ക് ലാപ്‌ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ എന്നിവ സൗജന്യമായി നൽകുക, ജീവനക്കാർക്ക് ഭവന ധനസഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ അങ്കണവാടി യൂണിയൻ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വണ്ടിപ്പെരിയാർ ഐ.സി.ഡി.എസ് ആഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. റ്റോമി പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ശശികലാ രാജു ഉദ്ഘാടനം ചെയ്തു. ഷാജി മുഖ്യപ്രഭാഷണം നടത്തി. ടി.എ. രുഗ്മിണി, ലീലാമ്മ രാജൻ എന്നിവർ പ്രസംഗിച്ചു.