lorry
വഴിയിൽ കുടുങ്ങിയ ട്രെയിലർ ലോറി

വണ്ണപ്പുറം: ആലപ്പുഴ- മധുര ദേശീയ പാതയിൽ വണ്ണപ്പുറം നാൽപതേക്കറിൽ 18 ടയറുള്ള ട്രെയിലർ ലോറി കയറ്റം കയറാനാവാതെ കുടുങ്ങി. ഇന്നലെ രാവിലെയായിരുന്നു സംഭവം. വാഴത്തോപ്പിൽ വൈദ്യുതി ബോർഡിന് വേണ്ടി 30 ടണ്ണോളം വൈദ്യുതി കമ്പികളുമായി രാജസ്ഥാനിലെ അജ്മീറിൽ നിന്നു വന്ന ലോറിയാണ് കയറ്റം കയറാനാവാതെ വഴിയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ് നോക്കി റോഡ് തിരഞ്ഞെടുത്തതാണ് വാഹനം വഴിയിൽ കുടുങ്ങാനിടയാക്കിയത്. പിന്നീട് ഹൈവേ പൊലീസിന്റെ സഹായത്തോടെ വാഹനം അര കിലോമീറ്ററിലേറെ ദൂരം പിന്നോട്ടെടുത്ത് സമീപത്തെ പെട്രോൾ പമ്പിലെത്തിച്ചാണ് റോഡിലെ ഗതാഗത തടസം നീക്കിയത്.