കുമളി: വിദേശ മദ്യം വിൽക്കുന്നതിനിടെ ഒരാൾ വണ്ടിപ്പെരിയാർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചെങ്കര സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഡ്രൈ ഡേയായ ഇന്നലെ ബാറിന് സമാന്തരമായി പ്രവർത്തിച്ചായിരുന്നു വിൽപ്പന. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. വണ്ടിപ്പെരിയാർ എക്‌സൈസ് റേഞ്ച് ആഫീസിലെ പ്രിവന്റീവ് ഓഫീസർ സതീഷ്‌കുമാർ ഡിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ സൈനുദ്ധീൻകുട്ടി, വിനോദ്, പ്രമോദ്കുമാർ, ഷിബിൻ, സ്റ്റെല്ല ഉമ്മൻ എന്നിവരും പങ്കെടുത്തു.