തൊടുപുഴ: ഒരു ദിവസനത്തിനിടെ ഇടുക്കി ജലസംഭരണിയിൽ 2.37 അടി ജലമുയർന്നു. നിലവിൽ 2361.25 അടിയാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 55.56 ശതമാനം. 2358.88 അടിയായിരുന്നു വെള്ളിയാഴ്ചത്തെ ജലനിരപ്പ്. സംഭരണിയിലേക്ക് ഈ മാസം ഇതുവരെ 252.526 മില്യൺ യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. വൃഷ്ടിപ്രദേശത്ത് ഇന്നലെ മാത്രം 3.2 സെ.മീ. മഴ ലഭിച്ചു. അണക്കെട്ടിലേക്ക് 55.973 മില്യൺ യൂണിറ്റ് വൈദ്യുതി നിർമിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 8.332 മില്യൺ യൂണിറ്റായിരുന്നു മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം.