pj

കുമാരമംഗലം: ഫാർമേഴ്‌സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. സ്ഥിര നിക്ഷേപ സ്വീകരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി നിർവഹിച്ചു. സംഘം പ്രസിഡന്റ് അഡ്വ. ജോബിസൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം അസി. രജിസ്ട്രാർ എം.ജെ. സ്റ്റാൻലി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് ബൈജു ജോർജ്, ജോയിന്റ് രജിസ്ട്രാർ വി.ജി. ദിനേശ്, ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി ജെ. ജോൺ, അസി. രജിസ്ട്രാർ ജോസഫ് തോമസ്, ഏഴല്ലൂർ പള്ളി വികാരി ഫാ. ജോൺ ജെ. ചാത്തോളിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നീതു ഫ്രാൻസിസ്, ബിന്ദു ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിന്റു ജേക്കബ്, സാജൻ ചിമ്മിനിക്കാട്ട്, ഗ്രേസി തോമസ് വാഴയിൽ വിവിധ കക്ഷി നേതാക്കളായ വി.ടി. പാപ്പച്ചൻ, വി.ആർ. പ്രമോദ്, അഡ്വ. സെബാസ്റ്റ്യൻ മാത്യു, കെ.വി. ജോസ് കീരിക്കാട്ട്, ജോഷി കൊന്നയ്ക്കൽ, അലിയാർ കാവിശേരിൽ, രമേശ് ബാബു, ജോർജ് തണ്ടേൽ, ഹോണററി സെക്രട്ടറി ടി.സി. ജോൺ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ എബിൻ ജോസ് നെടുങ്കല്ലേൽ, ഫെബിൻ ജേക്കബ് കാര്യമഠത്തിൽ, ജീമോൻ ഐപ്പ് തയ്യിൽ, ജിൽസ് മാത്യു തയ്യിൽ, എ.ആർ. ഷാജു പേഴുംതോട്ടിൽ, ലില്ലി തോമസ് കൂട്ടുങ്കൽ, ഷൈനി സേവ്യർ ആലവച്ചപാറയിൽ, പി.എ. സബീന വെള്ളറയിൽ എന്നിവർ പങ്കെടുത്തു.