തൊടുപുഴ: കേരള കോൺഗ്രസ് (എം) ലേക്ക് പാർട്ടിയുടെ നയവും പരിപാടികളും അംഗീകരിക്കുന്ന ഏതൊരാൾക്കും കടന്നുവരാമെന്നും. അങ്ങനെ വരുന്നവർക്ക് മാന്യമായ പരിഗണന നൽകി അംഗീകരിക്കുമെന്നും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. പുറപ്പുഴ യിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന 24 പേർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ നിയോജകമണ്ഡലത്തിൽ വിവിധ മേഖലകളിൽ നിന്നും കേരള കോൺഗ്രസ് (എം)ലേക്ക് കടന്നു വരുന്നവർക്ക് ഓഗസ്റ്റ് മാസം പാർട്ടി ചെയർമാൻ പങ്കെടുക്കുന്ന സമ്മേളനത്തിൽ വച്ച് സ്വീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തോമസ് വെളിയത്ത് മാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജയകൃഷ്ണൻ പുതയേടത്ത്, രാജു തടിക്കാട്ട് കൂടി , ഡിൽസൻ സെബാസ്റ്റ്യൻ, സ്റ്റാൻലി കീത്താപ്പിള്ളി, ബേബി തൊട്ടിയിൽ റെജി , കുര്യാച്ചൻ ജാതിക്കല്ലേൽ,അനിൽ മുഖയപ്പിള്ളിൽ, തുടങ്ങിയവർ പ്രസംഗിച്ചു