ചെറുതോണി:ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ വാക്‌സിൻ തരു. ജീവൻ രക്ഷിക്കൂ. എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സെക്രട്ടറിയേറ്റിന്റെ മുന്നിലും മറ്റു ജില്ലാ ആസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ചെറുതോണിയിൽ ജില്ലാ ചെയർമാൻ പി ഡി ജോസഫിന് നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തും. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ എ .പി ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും.