അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷാ കാമ്പയിനിന്റെ ഭാഗമായി 'പെൺജീവിതത്തിന്റെ കരുതലുകൾ ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
തൊടുപുഴ ഡിലിജൻസ് അക്കാഡമി ഡയറക്ടർ ബെന്നി ജോസഫ്, ഡെൽഹി മഹാരാജ അഗ്രസെൻ ഹോസ്പിറ്റൽ നഴ്‌സിംഗ് ഡയറക്ടർ ബിന്ദു ജോസഫ് എന്നിവർ വിഷയാവതരണം നടത്തി.
മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോാ. രോഷ്‌നി ബാബുരാജ്, കെ.ആർ സോമരാജൻ, ടി.കെ ശശിധരൻ, കെ.എം. സാബു, ആശ വർഗ്ഗീസ്, സരിത ബാബു, ഷൈല കൃഷ്ണൻ, ഇന്ദിര സോമരാജൻ, സിന്ധു വിജയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.