മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.02 മീറ്ററായി തുടരുന്നു.ഇതേ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ അണക്കെട്ടിലെ 6 ഷട്ടറും 40 സെ.മീറ്റർ വീതം ഉയർത്തിയ അവസ്ഥയാണ് നിലനിൽക്കുന്നത്.42 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി.ഏതാനും ദിവസങ്ങളായി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നത്.