മുട്ടം: സ്ത്രീധന പീഡനത്തിനെതിരെ ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് വെബ്ബിനാർ സംഘടിപ്പിക്കും.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി എ സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിക്കുന്ന വെബ്ബിനാർ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും.തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജിജിമോൾ വെബ്ബിനാറിന് നേതൃത്വം നൽകും.