തൊടുപുഴ: യുവതിയുടെ പരാതിയിൽ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം പുന്നപ്പാറയിൽ രാഹുലാണ് (27 ) അറസ്റ്റിലായത്.വണ്ണപ്പുറത്ത് താമസക്കാരിയായ നേപ്പാളി യുവതിയാണ് പരാതിക്കാരി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് കേസ് എടുത്തു.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. തൊടുപുഴ.സി.ഐ.ജോബിൻ ജോർജ്, എ എസ് ഐ മാരായ പി ജിസാനു, ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.അറക്കുളത്ത് വീട്ടിലും ആയവന,കാലാംപൂരും എത്തിച്ച് തെളിവെടുപ്പ് നടത്തി.