കട്ടപ്പന: കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ കട്ടപ്പന പാറക്കടവ് മുണ്ടുതറപ്പേൽ എം.ജി. വിജയന്റെ വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസമാണ്സംരക്ഷണ ഭിത്തി നിലംപൊത്തിയത്. സമീപത്തെ വീട്ടിലേക്കുള്ള വഴിയിലേക്ക് വീണ കല്ലും മണ്ണും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കിയാണ് സഞ്ചാരയോഗ്യമാക്കിയത്. കാലപ്പഴക്കം ചെന്ന വീട്ടിൽ ഭീതിയോടെയാണ് വിജയൻ കഴിയുന്നത്. ഭിത്തി അടിയന്തരമായി പുനർ നിർമിച്ചില്ലെങ്കിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകും.