തൊടുപുഴ: പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുക, ഉദ്ധ്യോഗസ്ഥ ഇടനില ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കേരളത്തിലെ മുഴുവൻ പട്ടികജാതി ഓഫീസുകളിലും സമഗ്രമായ അന്വേഷണം നടത്തുക, പട്ടികജാതി ഫണ്ട് പട്ടികജാതിക്കാർക്ക് ഉറപ്പാക്കുക, എന്നീ ആവിശ്യങ്ങളുന്നയിച്ചു കൊണ്ട് കെ.പി.എം.എസ്.തൊടുപുഴ താലൂക്ക് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി..സംസ്ഥാന സമിതിയംഗം സി.സി.ശിവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി.സെക്രട്ടറി സരേഷ് കണ്ണൻ, നേതാക്കളായ പി.ഒ.കുഞ്ഞപ്പൻ, അനീഷ് പി.കെ., കിഷോർ കുമാർ എന്നിവർ സംസാരിച്ചു