തൊടുപുഴ: ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന കുട്ടികൾക്കുള്ള കെ.എസ്.എസ്.പി.എ നൽകുന്ന മൊബൈൽ ഫോൺ മുതലക്കോടം എസ്.എച്ച്. ഗേൾസ് ഹൈസ്‌കൂളിൽ വച്ച് വാർഡ് കൗൺസിലർ ഷഹന ജാഫർ വിതരണം ചെയ്തു. തൊടുപുഴ മുനിസിപ്പൽ കൗൺസിൽ സനു കൃഷ്ണൻ കെ.എസ്.എസ്.പി.എ ഭാരവാഹികളായി ടി.ജെ. പീറ്റർ, ഐവാൻ സെബാസ്റ്റ്യൻ, ഗർവാസീസ് കെ. സഖറിയാസ്, വി.എസ്. മുഹമ്മദ്, കെ.എസ്. ഹസൻകുട്ടി, കെ.എൻ. ശിവദാസ് എന്നിവർ പങ്കെടുത്തു. അഗസ്റ്റ്യൻ ജോസഫ് അദ്ധ്യക്ഷനായിരുന്നു.ജില്ലാ ആശുപത്രിയിലേക്ക് സഹായ സാമഗ്രികൾ ചടങ്ങിൽ ആശുപത്രി അധികൃതരെ ഏല്പിച്ചു.