ഇടുക്കി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാത്തതിന്റെ സാഹചര്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്കായി ഉപരിപഠനം എന്ന വിഷയത്തിൽ ഓൺലൈൻ കരിയർ സംശയ നിവാരണ വെബിനാർ സംഘടിപ്പിക്കുന്നു. താത്പര്യമുളള വിദ്യാർത്ഥികൾ 23 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണനാ ക്രമത്തിൽ പ്രവേശനം അനുവദിക്കും. താഴെ പറയുന്ന ഫോൺ നമ്പർ/ഇ -മെയിൽ മുഖേന പേര് രജിസ്റ്റർ ചെയ്യാം.ഫോൺ 04868 272262, 9745423722