ഇടുക്കി: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ ഓൺലൈൻ, ഓഫ്‌ളൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകൾ ksg.keltron.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 10 നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ് , റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673002. വിശദവിവരങ്ങൾക്ക് : ഫോൺ: 6238840883, 8137969292,