vinodkumar
തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ കർഷകരുടെ പാർലമെന്റ് മാർച്ചിനെ പിന്തുണച്ച് എ.ഐ.കെ.കെ.എം.എസ് ആഭിമുഖ്യത്തിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റിയംഗം എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച 22ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി എ.ഐ.കെ.കെ.എം.എസ് ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. എ.ഐ.കെ.കെ.എം.എസ് ജില്ലാ കൺവീനർ സിബി സി. മാത്യു അദ്ധ്യക്ഷനായി. എസ്.യു.സി.ഐ ജില്ാ സെക്രട്ടറി എൻ. വിനോദ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി. വർഗീസ്, മാത്യു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.