തൊടുപുഴ: മാസങ്ങളായി വരുമാന മാർഗങ്ങൾ നിലച്ചും പലിശയ്ക്ക് വായ്പയെടുത്ത് കടക്കെണിയിലുമായ വ്യാപാര സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് നേരെയുള്ള നേർക്കാഴ്ചയാണ് അടിമാലിയിലെ വ്യാപാരി വിനോദിന്റെ ആത്മഹത്യയെന്ന് പി.ജെ. ജോസഫ് എം.എൽ.എ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരികൾക്ക് കട തുറക്കുന്നതിനും വൈദ്യുതി വെള്ളക്കര നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തുന്നതിനും സർക്കാർ നടപടി കൈക്കൊള്ളണം. വിനോദിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.