ചെറുതോണി: കരിമ്പൻ പാലത്തിൽ വിള്ളൽകണ്ടെന്ന വാർത്തയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് എൻജിനീയർ കരിമ്പൻ പാലത്തിലെത്തി പരിശോധന നടത്തി. പാലത്തിൽ കണ്ടവിള്ളൽ ഗൗരവമുള്ളതല്ലെന്നും സ്വാഭാവികമായിട്ടുണ്ടാകുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടുകൂടുതലായിട്ടുണ്ടാകുമ്പോൾ സിമന്റ് സ്ലാബിൽ വിള്ളലുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സൂസൻ, അസിസ്റ്റന്റ് എഞ്ചിനീയർ അരവിന്ദ് എന്നിവരാണ് പാലം പരിശോധിച്ചത്