അറക്കുളം: കനത്ത മഴയിൽ ഉറവ പൊങ്ങി വീടിന്റെ പിന്നിലേയ്ക്ക് മണ്ണിടിഞ്ഞു.അറക്കുളം മൈലാടിയിൽ കണിയാം കണ്ടത്തിൽ ഷാന്റിയുടെ പുരയിടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിയോടെ വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞത്. ഇടിഞ്ഞ് വീണ മണ്ണ് വീടിന്റെ ഭിത്തിയിൽ തട്ടി നിന്നു.ഷാന്റിയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീടിനോട്‌ ചേർന്നാണ് തൊടുപുഴ- ഇടുക്കി റോഡ് കടന്നു പോകുന്നത്.ഏതാനും മാസങ്ങൾക്ക് മുമ്പ് ടെലഫോൺ കേബിൾ ഇടാൻ വേണ്ടി റോഡിൻ്റെ വശത്ത് കുഴിയെടുത്തിരുന്നു.കല്ലിട്ട് നികത്തിയ ഭാഗം കുത്തി പൊളിച്ചാണ് കുഴിയെടുത്തത്.പിന്നീട് മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്.ഇതിലൂടെ മഴവെള്ളം കുത്തിയൊലിച്ചാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പറയപ്പെടുന്നു.