മൂലമറ്റം : പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഗമണിലേക്കുള്ള കാഞ്ഞാർ-പുള്ളിക്കാനം റോഡിന്റെ ഇരുവശത്തും കാട് വളർന്നത് അപകട സാദ്ധ്യത വർദ്ധിക്കുന്നു. ഡ്രൈവറുടെ കാഴ്ച മറക്കത്തക്ക വിധത്തിലാണ് റോഡിലേക്ക് കാട് വളർന്ന നില്കുന്നത്. കെഎസ്ആർറ്റിസി ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന മേജർ ഡിസ്ട്രിക്ട് റോഡാണ് കഞ്ഞാർ -പുള്ളിക്കാനം റോഡ്. തൊടുപഴയിൽ നിന്നും വാഗമണിലേക്കുള്ള എളുപ്പമാർഗമായ ഈ റോഡിന്റെ പല ഭാഗങ്ങളിലും കൊടും വളവുകളും കൊക്കകളും ഉണ്ട്. ഇത് കൂടാതെ പാതക്ക് വീതിക്കുറവും. കൊടും വളവിലാണ് കാടുകൾ വളർന്ന് നില്കുന്നത് ഡ്രൈവറുടെ കാഴ്ചമറക്കത്തക്കവിധം റോഡിലേക്ക് വളർന്ന നില്കുന്നത് അപകട സാധ്യത വർധിപ്പിക്കിന്നത് .എതിരെ വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോഴാണ് ഡ്രൈവർമാർക്ക് കാണാനാകുന്നത്.തലനാരിഴയ്ക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. പുള്ളിക്കാനം ഇടുക്കുപാറ മുതൽ കാഞ്ഞാർ വരെ പല ഭാഗത്ത വലിയ കുത്തിറക്കങ്ങളുള്ള ഈ റോഡിൽ കാഴ്ച മറയ്ക്കുന്നതരത്തിൽ കാട് വളർന്നുനിൽക്കുന്നത് കെഎസ്ആർറ്റിസി പോലുള്ള വലിയ വാഹന ഡ്രൈവർമാർക്ക് ഇരട്ടിദുരിതമാണ്. കൊടും വളവുകളെ കുറിച്ച് മുന്നറിപ്പ് നൽകുന്ന സൂചനാ ബോർഡുകൾ കടുകേറി മറഞ്ഞ നിലയിലാണ്. ലോക്ക്ഡൗൺ ഇളവുകൾക്കുശേഷം വിനോദസഞ്ചാരികളുടെ തിരക്കേറിയാൽ കാടുകൾ വെട്ടിനീക്കിയില്ലെങ്കിൽ അപകട സാദ്ധ്യത ഏറെയാണെന്ന് ഡ്രൈവർമാർ പറയുന്നു.