hindu


ചെറുതോണി: കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കും എതിരെയുള്ള പീഡനം അപമാനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവ ചൈതന്യാനന്ദസരസ്വതി പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളെ രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ നോക്കി പ്രതികരിക്കുന്ന സംസ്‌കാരിക നായകർ സാക്ഷര കേരളത്തിന് അപമാനമാണ്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്ത ഏതു പ്രത്യയശാസ്ത്രങ്ങളെയും അതിന്റെ വക്താക്കളെയും അർഹിക്കുന്ന അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയണമെന്നും സ്വാമി ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ പെൺകുട്ടികൾ ഉൾപ്പെടെ നീതി ഉറപ്പുവരുത്തുന്നതിനു ആവശ്യമെങ്കിൽ നിയമപോരാട്ടത്തിന് ഹിന്ദു ഐക്യവേദി തയ്യാറാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി പിജി ജയകൃഷ്ണൻ പറഞ്ഞു ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ ടി കെ .രാജു സംഘടനാ സെക്രട്ടറി സി ഡി മുരളീധരൻ ജില്ലാ ഉപാദ്ധ്യക്ഷൻ പി .കെ .ഗോപി ,ജില്ലാ സെക്രട്ടറി മോഹൻജി അയ്യപ്പൻകോവിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.