കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി പ്രകാശ് മന്നാത്താനി ടോണി ദേവസ്യ(29) യാണ് പിടിയിലായത്. കഴിഞ്ഞ 10 ന് രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്വദേശിനിയായ വൃദ്ധയ്‌ക്കൊപ്പം സഹായിയായി എത്തിയ ടോണി ഡ്യൂട്ടി തടസപ്പെടുത്തി നഴ്‌സുമാ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. എസ്.ഐ. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.