കരിമണ്ണൂർ: ഗവ.യുപി സ്‌കൂളിലെ നിർധന വിദ്യാർഥികൾക്ക് കരിമണ്ണൂർ ലയൺസ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് ജോയി അഗസ്റ്റിനിൽ നിന്ന് സ്‌കൂൾ ഹെഡ് മാസ്റ്റർ എം.ഒ.പൗലോസ് പിടിഎ പ്രസിഡന്റ് മിനി ജെയ്‌സൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.