കരിമണ്ണൂർ: ലയൺസ് ക്ലബ് കരിമണ്ണൂർ ഗവ. യു.പി സ്‌കൂളിൽ പഠനോപകരണങ്ങൾ നൽകി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോയി അഗസ്റ്റിനിൽ നിന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ എം.ഒ. പൗലോസ്, പി.ടി.എ പ്രസിഡന്റ് മിനി ജയിസൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി സോജൻ, വാർഡ് മെമ്പർ ആൻസി സിറിയക്ക്, ലയൺസ് ക്ലബ് ട്രഷറർ റോബി വർഗീസ്, മുൻ സെക്രട്ടറി ജോർജ് വടക്കേക്കര, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു മനോജ്, ബി.പി.സി സിന്റാ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.