തൊടുപുഴ: സച്ചാർ കമ്മിഷൻ ശുപാർശകൾ പൂർണമായും നടപ്പിലാക്കുക, സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിംലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. വടക്കുംമുറിയിൽ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, കുമ്മംകല്ലിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, മങ്ങാട്ടുകവലയിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീർ, രണ്ടുപാലത്ത് മുൻ നഗരസഭാ ചെയർമാൻ എ.എം. ഹാരിദ്, ഉണ്ടപ്ലാവിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം. ഷരീഫ് എന്നിവർ ഉദ്ഘാടനം ചെയ്തു. എം.എം. ബഷീർ, ടി.എസ്. ഷംസുദീൻ, എ.എം. സമദ്, എം.എം. ഷുക്കൂർ, എം.എം. സക്കീർ, ടി.എസ്. ഷാജി, എം.എ. കരിം, അഡ്വ. സി.കെ. ജാഫർ, പി.എം. നിസാമുദീൻ, പി.കെ. മൂസ, വി.എ. ഷംസുദീൻ, പി.എൻ. സിയാദ്, വി.എം. ജലീൽ എന്നിവർ സംസാരിച്ചു.