തൊടുപുഴ: ധന്വന്തരി വൈദ്യശാല കോലാനി ജനരഞ്ജിനി വായനശാലയുടെ സഹകരണത്തോടെ വൈദ്യൻ സി. എൻ. നാരായണൻ നമ്പൂതിരി സ്മാരക സ്കോളർഷിപ്പ് നൽകും. ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടിക്കാണ് ധനസഹായം നൽകുന്നത്. ലൈബ്രറിയിലെ ബാലവിഭാഗം അംഗങ്ങൾ, ലൈബ്രറി അംഗങ്ങൾ, അംഗങ്ങളുടെ കുട്ടികൾ എന്നിവർ ഇതിലേയ്ക്കായി നിർദ്ദിഷ്ട ഫോറത്തിൽ ആഗസ്റ്റ് 7 ന് മുൻപ് അപേക്ഷ നൽകണമെന്ന് സെക്രട്ടറി കെ. ബി. സുരേന്ദ്രനാഥ് അറിയിച്ചു. ഫോൺ. 9745019149.