മുട്ടം: ഐ. എച്ച്. ആർ. ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പി. എസ്. സി അംഗീകരിച്ച ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് (ഡി. സി. എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി. സി. എൽ. ഐ . എസ്), എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്. സി, എസ്. ടി, മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. ഡി. സി. എ കോഴ്സിന്റെ യോഗ്യത പ്ളസ് ടു, സി. സി. എൽ. ഐ . എസ് കോഴ്സിന്റെ യോഗ്യത എസ്. എസ്. എൽ. സി.അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലായ് 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 255755,8547005014,9447599167