koolam
തൊടുപുഴയിൽമന്ത്രി എ കെ ശശീന്ദ്രന്റെ കോലം യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതൃത്വത്തിൽ കത്തിക്കുന്നു

തൊടുപുഴ : സ്ത്രീ പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. കെ. എസ് യു ജില്ലാ കോർഡിനേറ്റർ സി. എസ് വിഷ്ണു ദേവ് ആദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണക്കാട് മണ്ഡലം പ്രസിഡന്റ് ബിബിൻ ജോസഫ് നേതാക്കളായ ജിനോ ആർ കെ, അൽത്താഫ് സുധീർ, ഷാബിർ ഷാജി, ക്ലമെന്റ് ജോസഫ്, ഫസൽ അബ്ബാസ്, മുഹമ്മദ് ജസീം, മാർട്ടിൻ ഷാജി എന്നിവർ നേതൃത്വം നൽകി.