മറയൂർ: മറയൂർ ചന്ദന ഡിവിഷൻ പരിധിയിൽ വരുന്ന വണ്ണാന്തുറ, നാച്ചിവയൽ, മറയൂർ, കാന്തല്ലൂർ എന്നീ നാലുവനം വകുപ്പ് സ്റ്റേഷനൂകളുടെയും മറയൂർ- മൂന്നാർ റോഡിലെ ചട്ടമൂന്നാർ ചെക്ക് പോസ്റ്റിലെയും നിർമ്മാണ ഉദ്ഘാടനം വനം മന്ത്രി എ .കെ .ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. എ .രാജ എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു.. ഡീൻ കുര്യക്കോസ് എം. പി മുഖ്യാതിഥിയായി. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാഹെൻട്രി ജോസഫ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി എന്നിവർ പങ്കെടുത്തു. എ .രാജ എം .എൽ. എ , ജില്ലാ പഞ്ചായത്ത് അംഗം സി .രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനത്തിന്റെ ഭാഗമായി ചന്ദനതൈ നട്ടു.