maalinyam

ചെറുതോണി:ഒരിടവേളയ്ക്കുശേഷം കഞ്ഞിക്കുഴിയിലേക്ക് വാഹനങ്ങളിൽ മാലിന്യവുമായി സാമൂഹ്യവിരുദ്ധർ എത്തി. പ്രധാന പാതയ്ക്ക് സമീപം വൻതോതിൽ മാലിന്യം നിക്ഷേപിച്ചു. വണ്ണപ്പുറം, കമ്പകക്കാനത്ത് സംസ്ഥാന പാതയിലാണ് കഴിഞ്ഞ രാത്രിയിൽ ടൺ കണക്കിന് മാലിന്യങ്ങൾ ടോറസ് ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ചത്. അറവ്ശാലയിലേയും ആശുപത്രിയിലെയും മലിന്യങ്ങളായിരുന്നു ഇത്.പന്നി ഫാമിലേക്ക് മറ്റും ഭക്ഷണവുമായി എത്തുന്നവർ വൻതോതിൽ മുൻപ് ഈ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിഷേപിച്ചിരുന്നു. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് അത് നിലച്ചിരുന്നു.കാളിയാർ പൊലിസും വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു. വണ്ണപ്പുറതെ വിവിധ സ്ഥാപനങ്ങളിലെ സി സി റ്റി വി കാമറയിലൂടെയുള്ള പരിശോധനയിൽ മലിന്യം തള്ളിയ വാഹനം പെരുമ്പാവൂർ സ്വദേശിയുടേതാണെണ് പൊലിസ് കണ്ടെത്തി. തുടർന്ന് നടന്ന അന്വഷണത്തിൽ ഇടവെട്ടി സ്വദേശികൾ 25,000 രൂപയ്ക്ക് ടോറസ് വടകയ്‌ക്കെടുത്ത് തൊടുപുഴയിൽ നിന്ന് ഉള്ളമാലിന്യങ്ങൾ വാഹനത്തിൽ കയറ്റി നൽകുകയായിരുന്നു. ഈ മാലിന്യങ്ങളാണ് കമ്പകക്കാനത്ത് നിക്ഷേപിച്ചതെന്ന് പറയുന്നു. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിങ്ങ് കമ്മറ്റി ചെയർ പെഴ്‌സൻ ജഗദമ്മ വിജയനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കെ എൽ മല്ലികയും സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.