ചെറതോണി: കഞ്ഞിക്കുഴിയിൽ സ്മാട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ തറക്കല്ലിടീൽ നടത്തി. നാൽപത്തിനാല് ലക്ഷം രൂപ മുതൽ മുടക്കി 1200 സ്വകയർ ഫീറ്റിലാണ് കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജോഫീസ് കെട്ടിടം നിർമ്മിക്കുന്നത്. സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ തറക്കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൻ നിർവ്വഹിച്ചു. കഞ്ഞിക്കുഴി വില്ലേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമതിയും, മുൻ ജില്ലാ കളക്ടർ എച്ച് ദിനേശനുമായുള്ള ചർച്ചയിൽ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം കഞ്ഞിക്കുഴി ടൗണിലെ പഴയ ബസ്സ് സ്റ്റാഡിൽ തന്നെ നിർമ്മിക്കാൻ തിരുമാനിക്കുകയായിരുന്നു കഞ്ഞിക്കുഴി ടൗണിൽ നിന്ന് മാറി അടിസ്ഥാന സൗകര്യങ്ങളിലല്ലാത്ത സ്ഥലത്തായിരുന്നു കഞ്ഞിക്കുഴി വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. വില്ലേജ് ഓഫിസ് കഞ്ഞിക്കുഴി ടൗണിലേയ്ക്ക് എത്തുന്നതൊടെ ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാണ്. കത്തിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി സോജൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മാത്യു തായങ്കരി, ഐസൺ ജിത്ത്, അമൽ സരേഷ്, വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിബി ആർക്കാട്ട് എന്നിവർ പങ്കെടുത്തു.